തിരുവനന്തപുരം: പീഡന കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ എൽദോസ് കുന്നപ്പള്ളിക്കെതിരെ ഉള്ളത്.
ആദ്യം ബലാത്സംഗത്തിന് കേസെടുത്തിരുന്നില്ല. യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്ത സംഭവത്തിലായിരുന്നു ആദ്യം കേസെടുത്തത്. എന്നാൽ പിന്നീട് യുവതി നൽകിയ മൊഴിയിലാണ് ബലാൽസംഗം വകുപ്പ് കൂടി ചുമത്തിയത്. എൽദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തതെന്ന മൊഴിയിൽ പരാതിക്കാരി ഉറച്ചുനിൽക്കുകയായിരുന്നു. ഇതിന് ശേഷമാണ് ജാമ്യ ഹർജിയിൽ വാദം പൂർത്തിയായത്.
ജാമ്യ ഹർജിയിൽ വാദം പൂർത്തിയായ ശേഷമാണ് എൽദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തിയത്. എൽദോസിനെതിരെ കൂടുതൽ വകുപ്പ് ചുമത്തിയ കാര്യം പോലീസ് കോടതിയിൽ വ്യക്തമാക്കിഅതേസമയം, എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗം കേസിൽ പരാതിക്കാരിയായ യുവതിയുമായി എൽദോസിന്റെ വീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയുമായി പെരുമ്പാവൂർ പുല്ലുവഴിയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ സെപ്തംബറിൽ എൽദോസ് കുന്നപ്പിള്ളി തന്നെ ഈ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ചു എന്ന് യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നു.