ഹോബര്‍ട്ട്: ഗ്രൂപ്പ് ബിയിലെ ക്വാളിഫയര്‍ പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് അയര്‍ലന്‍ഡ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡ് 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 32 പന്തില്‍ 7 ഫോറും 2 സിക്‌സുമടക്കം പുറത്താവാതെ 72 റണ്‍സ് നേടിയ കുര്‍ട്ടിസ് കാംഫറിന്റെയും ജോര്‍ഡ് ഡോക്‌റെല്ലിന്റെയും (39) ബാറ്റിങ്ങാണ് അയര്‍ലന്‍ഡിനെ വിജയത്തിലെത്തിച്ചത്. സ്‌കോട്ട്‌ലന്‍ഡിനായി മിച്ചല്‍ ജോണിസ് (86) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി.