സര്‍‌ക്കാരിന്റെ ഗോതമ്ബില്‍ മണ്ണും കോണ്‍ക്രീറ്റും കലര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്, മായം കലര്‍ത്തിയത് ഏഴു ലക്ഷം ക്വിന്റല്‍ ഗോതമ്ബില്‍

0
64

ഭോപ്പാല്‍: സര്‍ക്കാര്‍ സംഭരിക്കുന്ന ഗോതമ്ബിന്റെ ഭാരം കൂട്ടുന്നതിനായി മണ്ണും കോണ്‍ക്രീറ്റും കൂട്ടിക്കല‌ര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

മദ്ധ്യപ്രദേശിലെ സാത്ന ജില്ലയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഗോതമ്ബ് ചാക്കിന്റെ ഭാരം കൂട്ടുന്നതിനായാണ് ഇത്തരത്തില്‍ മണ്ണും കോണ്‍ക്രീറ്റും കൊണ്ട് കൂട്ടിക്കലര്‍ത്തുന്നത്.

ബാന്ദ ഗ്രാമത്തിലുള്ള ഒരു സംഭരണ കേന്ദ്രത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് വിവരം. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഏഴുലക്ഷം ക്വിന്റല്‍ ഗോതമ്ബാണ് ഈ കേന്ദ്രത്തില്‍ എത്തിച്ചതിന് ശേഷം മണ്ണും കോണ്‍ക്രീറ്റും കലര്‍ത്തിയത്. ഇത് ചാക്കുകളിലാക്കിയതിന് ശേഷം മറ്റു ജില്ലകളിലേയ്ക്ക് എത്തിക്കും. സംഭവം വിവാദമായതിന് പിന്നാലെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here