ഭരണങ്ങാനം: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയില്‍ വൈദികന് കുഴഞ്ഞു വീണു. പാലാ രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറമാണു കുഴഞ്ഞുവീണത്.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 11നു തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. ഉടന്‍ തന്നെ വൈദികനെ ചേര്‍പ്പുങ്കലിലുള്ള മെഡിസിറ്റി ആശുപത്രിയെത്തിച്ചു.