ലാഗോസ് (നൈജീരിയ) : നൈജീരിയയിലെ അനമ്പ്ര സംസ്ഥാനത്ത് നദിയിൽ ബോട്ട് മറിഞ്ഞ് 76 പേർക്ക് ദാരുണാന്ത്യം. നൈജർ നദിയിലുണ്ടായ പ്രളയത്തിനിടെയാണ് 85 പേർ സഞ്ചരിച്ച ബോട്ട് മറിഞ്ഞത്. “സംസ്ഥാനത്തെ ഒഗ്ബറു പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെത്തുടർന്ന്, 85 പേരുമായി പോയ ബോട്ട് മറിഞ്ഞു. മരണസംഖ്യ 76 ആയി” പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഞായറാഴ്ച പറഞ്ഞു. ദുരിതബാധിതർക്ക് അടിയന്തിര സഹായം നൽകാൻ രക്ഷാപ്രവർത്തകർക്ക് അദ്ദേഹം നിർദ്ദേശം നൽകി.
മരിച്ചവരുടെ ആത്മാവിനും ഈ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചതായാണ് റിപ്പോർട്ട്.