ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ.ഇന്നലെ പാക്കിസ്ഥാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ ബംഗ്ലാദേശിനെതിരെ 59 റണ്‍സിന്‍റെ ആധികാരിക ജയവുമായാണ് പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും സെമി ബര്‍ത്തും ഉറപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 പന്തില്‍ 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഷഫാലി വര്‍മയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 159-5, ബംഗ്ലാദേശ് 20 ഓവറില്‍ 100-7. ജയത്തോടെ അഞ്ച് കളികളില്‍ നാലു ജയവുമായി ഇന്ത്യ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.