ഗുഹയുടെ അടിത്തട്ടിലെത്താൻ ഒരാഴ്ച, എത്തിയാൽ കാണുന്നതോ മനോഹരമായ ഒരു തടാകം

0
127

ഭൂമിയിൽ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും ആഴമേറിയ ഗുഹയാണ് ജോർജിയയിലെ അബ്ഖാസിയയിലെ ഗാഗ്രാ പർവത നിരകളിൽ സ്ഥിതി ചെയ്യുന്ന വെരിയോവ്കിന. സമുദ്രനിരപ്പിൽ നിന്നും 2,309 മീറ്റർ ( 7,575 അടി ) ഉയരത്തിലാണ് വെരിയോവ്കിനയുടെ ഗുഹാമുഖം സ്ഥിതി ചെയ്യുന്നത്. 1968ൽ ഒരു കൂട്ടം ഗവേഷകർ ചേർന്നാണ് ഈ ഭീമൻ ഗുഹ കണ്ടെത്തിയത്. 2,212 മീറ്ററാണ് ( 7,257 അടി ) വെരിയോവ്കിന ഗുഹയുടെ ആഴം. ആദ്യം എസ് – 115 എന്നായിരുന്നു ഈ ഗുഹയുടെ പേര്. 1986ലാണ് ‘വെരിയോവ്കിന’ എന്ന പേര് ലഭിച്ചത്. 1983ൽ റഷ്യയിലെ ഒരു ഭൂഗർഭ ഗുഹാപര്യവേഷണത്തിനിടെ മരിച്ച അലക്സാണ്ടർ വെരിവ്കിൻ എന്ന ഗവേഷകന്റെ സ്മരണാർത്ഥം ഗുഹയുടെ പേര് വെരിയോവ്കിന എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും പല ഗവേഷണ സംഘങ്ങൾ ഗുഹയുടെ അടിത്തട്ടിലെത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും 2018ലാണ് ആ ദൗത്യം വിജയകരമായി പൂർത്തിയാക്കാനായത്. നാഷണൽ ജ്യോഗ്രഫിക്കിന്റെ ഫോട്ടോഗ്രാഫർ ഉൾപ്പെടെയുള്ള റഷ്യൻ ഗവേഷണ സംഘമായിരുന്നു അത്. അബ്ഖാസിയയിലെ തന്നെ ക്രൂബെറെ ഗുഹയ്ക്കായിരുന്നു ഇതിനു മുമ്പ് ഭൂമിയിലെ ഏറ്റവും ആഴമേറിയ ഗുഹ എന്ന റെക്കാഡ്. 2,197 മീറ്ററാണ് ക്രൂബെറെ ഗുഹയുടെ ആഴം.

LEAVE A REPLY

Please enter your comment!
Please enter your name here