തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി. വെള്ളിയാഴ്ച വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി എന്‍എഐ കോടതി നീട്ടിയത്. അതേസമയം, കേസില്‍ തെളിവെടുപ്പിനായി എന്‍ഐഎ സംഘം സരിത്തിനെ കൊച്ചിയില്‍ എത്തിച്ചു.