ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര: ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ

0
48

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരില്‍ നിന്ന് ദീപക് ഹൂഡ, മുഹമ്മദ് ഷമി എന്നിവരെ ഒഴിവാക്കി. പുറംവേദനയാണ് ഹൂഡയ്ക്ക് പുറത്തേക്കുള്ള വഴിവെച്ചത്. ഷമിയാവട്ടെ കൊവിഡില്‍ നിന്ന് പൂര്‍ണമുക്തനായിട്ടില്ല. പകരക്കാരായിയ ശ്രേയസ് അയ്യര്‍, ഷഹബാസ് അഹമ്മദ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ഷമിക്ക് പകരം ടീമില്‍ ഉണ്ടായിരുന്ന ഉമേഷ് യാദവ് ടീമിനൊപ്പം തുടരും. മാറ്റമുണ്ടാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കില്‍ ഇപ്പോഴാണ് ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചത്.

ഹൂഡ കൂടുതല്‍ പരിശോധനയ്ക്കായി ബാംഗ്ലൂര്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെത്തും. ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യയുടെ കായികക്ഷമതയും പരിശോധിക്കും. നേരത്തെ ഭുവനേശ്വറിന് വിശ്രമം അനുവദിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യില്‍ അര്‍ഷ്ദീപാണ് കളിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം:

രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്, ശ്രേയസ് അയ്യര്‍, ഷഹ്ബാസ് അഹമ്മദ്.

LEAVE A REPLY

Please enter your comment!
Please enter your name here