യുവ നടിയെ ക്രൂരമായി പീഡിപ്പിച്ച വ്യവസായിയെ പോലീസ് പൊക്കി.

0
52

ഹൈദരാബാദ്: യുവ നടിയെ ക്രൂരമായി പീഡിപ്പിച്ച വ്യവസായിയെ പോലീസ് പൊക്കി. വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിക്കുകയും ശേഷം പീഡിപ്പിക്കുകയുമായിരുന്നു. ഗോവയിലെത്തിച്ചും പീഡിപ്പിച്ചുവെന്ന് നടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 24കാരിയായ തെലുങ്ക് നടിക്കാണ് ദുരനുഭവം. വിവാഹത്തെ കുറിച്ച് നടി ആവര്‍ത്തിച്ചപ്പോഴാണ് പ്രതി കാലുമാറിയത്.

ശേഷം സ്വകാര്യ ചിത്രം കാണിച്ച് പലപ്പോഴായി ബലാല്‍സംഗം ചെയ്തു. നടിയുടെ മാതാപിതാക്കള്‍ക്ക് അശ്ലീലം കലര്‍ന്ന സന്ദേശങ്ങള്‍ അയക്കുക കൂടി ചെയ്തതോടെയാണ് നടി പോലീസിനെ സമീപിച്ചത്. വ്യവസായിയായ ആദിത്യ അജയ് കപൂറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വ്യവസായിയാണ് ആദിത്യ അജയ് കപൂര്‍. അറിയപ്പെട്ട കരാറുകാരനും ഫിറ്റ്‌നസ് ട്രെയിനര്‍ കൂടിയാണ്. ഇയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. നടി നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു പോലീസ്. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here