ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി  ഇന്ത്യ

0
140

നാളെ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവെ പാർലമെന്റിൽ വെച്ചു. 2021-22 വർഷത്തിൽ 8.7 ശതമാനമായിരുന്നു വളർച്ച.

ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും. ആഗോള സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങൾ ആശ്രയിച്ച് അടുത്ത സാമ്പത്തിക വർഷം യഥാർഥ ജിഡിപി 6-6.8ശതമാനത്തിലൊതുങ്ങുമെന്നാണ് സർവെയിലെ വിലയിരുത്തൽ.

2021 സാമ്പത്തിക വർഷത്തെ ഇടിവിനുശേഷം ജിഎസ്ടി ഉയർന്നു. കോവിഡിന് മുമ്പുള്ള നിലവാരത്തിലെത്തി.

നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ മാസങ്ങളിൽ കേന്ദ്ര സർക്കാരിന്റെ മൂലധന ചെലവിൽ 63.4ശതമാനം വർധനവുണ്ടായ

റഷ്യ-യുക്രൈൻ സംഘർഷം മൂലമുണ്ടായ വെല്ലുവിളി നേരിടാൻ ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധം സഹായിച്ചു.

ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പാ വളർച്ച 2022 ജനുവരി-നവംബർ മാസങ്ങളിൽ 30.5ശതമാനം കൂടുതലാണ്.

പിഎം ഗതിശക്തി, നിർമാണവുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതി(പിഎൽഐ), നാഷണൽ ലോജിസ്റ്റിക്സ് പോളിസി തുടങ്ങിയവ സാമ്പത്തിക മുന്നേറ്റത്തിന് സഹായകരമായി.

സാമ്പത്തിക സർവെ
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ സംഭവ വികാസങ്ങൾ അവലോകനം ചെയ്യുന്ന രേഖയാണ് സാമ്പത്തിക സർവെ. അടുത്ത സാമ്പത്തിക വർഷത്തേയ്ക്കുള്ള രാജ്യത്തിന്റെ മുൻഗണനയും ഏതൊക്കെ മേഖലകൾക്ക് ഊന്നൽ നൽകണം എന്നതു സംബന്ധിച്ചും സാമ്പത്തിക സർവെയിൽ സൂചനയുണ്ടാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here