ദുബൈ: മലപ്പുറം താമരക്കുഴിയിലെ അബ്ദുറഹ്മാൻ എന്ന ബാവ (52) ദുബൈയിൽ ഹൃദയാഘാതംമൂലം മരിച്ചു.പിതാവ്: പരേതനായ പിച്ചൻ ആലിക്കുട്ടി. മാതാവ്: തറയിൽ സൈനബ. ഭാര്യ: അരങ്ങത്ത് സറീന. മക്കൾ: ഹൈഫ, ഹിമ. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ (ലെക്ചറർ, ഗവ. കോളജ് മലപ്പുറം), മറിയുമ്മ. നെഞ്ചുവേദനയെ തുടർന്ന് ദുബൈയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ചൊവ്വാഴ്ച നാട്ടിലെത്തിക്കും. മയ്യിത്ത് നമസ്കാരം രാവിലെ 11ന് കുന്നുമ്മൽ മഹല്ല് ജുമാ മസ്ജിദിൽ.