റാനിറ്റിഡിനെ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്നൊഴിവാക്കി

0
79

ന്യൂദല്‍ഹി: ക്യാന്‍സറിന് കാരണമാകുന്ന ആശങ്കകളെ തുടര്‍ന്ന് അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ജനപ്രിയ മരുന്നായ റാനിറ്റിഡിന്‍ എന്ന അന്റാസിഡ് ഒഴിവാക്കി. ഇതടക്കം 26 മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധാരണയായി നല്‍കിവരുന്ന നമരുന്നാണ് റാനിറ്റിഡിന്‍.

384 മരുന്നുകള്‍ അടങ്ങിയ ദേശീയ അവശ്യ മരുന്നുകളുടെ പട്ടിക (എന്‍എല്‍ഇഎം) ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കി. ഒഴിവാക്കിയ 26 മരുന്നുകള്‍ ഇനി

അല്‍റ്റെപ്ലെസ്, അറ്റെനോലോള്‍, ബ്ലീച്ചിംഗ് പൗഡര്‍, കാപ്രോമൈസിന്‍, സെട്രിമൈഡ്, ക്ലോര്‍ഫെനിര്‍മിന്‍, ഡിലോക്‌സനൈഡ് ഫ്യൂറോയേറ്റ്, ഡിമര്‍കാപ്രോള്‍, എറിത്രോമൈസിന്‍, എഥിനൈല്‍സ്ട്രാഡിയോള്‍, എഥിനൈല്‍സ്ട്രാഡിയോള്‍ (എ) നോറെത്തിസ്റ്റെറോണ്‍ (ബി), ഗാന്‍സിക്ലോവിര്‍, കനാമൈസിന്‍, ലാമിവുഡിന്‍ (എ) + നെവിരാപൈന്‍ (ബി) + സ്റ്റാവുഡിന്‍ (സി), ലെഫ്‌ലുനോമൈഡ്, മെഥില്‍ഡോപ്പ, നിക്കോട്ടിനാമൈഡ്, പെഗിലേറ്റഡ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2 എ, പെഗിലേറ്റഡ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2 ബി, പെന്റമിഡിന്‍, പ്രിലോകെയ്ന്‍ (എ) + ലിഗ്‌നോകെയ്ന്‍ (ബി), പ്രോകാര്‍ബാസിന്‍, റാണിറ്റിഡിന്‍, റിഫാബുട്ടിന്‍, സ്റ്റാവുഡിന്‍ (എ) + ലാമിവുഡിന്‍ (ബി) 25. സുക്രാള്‍ഫേറ്റ്, വൈറ്റ് പെട്രോളാറ്റം.

ക്യാന്‍സറിന് കാരണമാകുന്നു എന്ന ആശങ്കകളെ തുടര്‍ന്ന് ലോകമെമ്പാടും റാനിറ്റിഡിന്‍ സംശയത്തിന്റെ നിഴലിലാണ്. അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് റാനിറ്റിഡിന്‍ പുറത്തെടുക്കുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുമായും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായും (എയിംസ്) വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here