സിനിമാ- സീരിയൽ നടൻ റെയ്‌ജൻ രാജൻ (Rayjan Rajan) വിവാഹിതനായി. തീർത്തും ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. രജിസ്റ്റർ ഓഫീസിൽ നടന്ന ചടങ്ങിൽ റെയ്‌ജൻ ശില്പയ്ക്ക് താലി ചാർത്തി. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. രണ്ടുപേരും ഒരേ കാറിൽ വിവാഹ സ്ഥലത്ത് ഒന്നിച്ചെത്തി. ‘ജോണി ജോണി യെസ് അപ്പ’ എന്ന സിനിമയിൽ മംമ്ത മോഹൻദാസിന്റെ നായകനായി റെയ്‌ജൻ വേഷമിട്ടിട്ടുണ്ട്. ജനപ്രിയ സീരിയൽ പ്രേക്ഷകരുടെ പ്രിയ താരമാണ് റെയ്‌ജൻ രാജൻ