പ്രശസ്ത നര്‍ത്തകിയും നൃത്ത അധ്യാപികയുമായ ഭവാനി ചെല്ലപ്പന്‍ അന്തരിച്ചു. 98 വയസായിരുന്നു. കോട്ടയം കുമാരനല്ലൂരിൽ മകന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച്ചയാണ്. ഭർത്താവ് പരേതനായ പ്രശസ്ത നര്‍ത്തകന്‍ ഡാന്‍സര്‍ ചെല്ലപ്പനാണ്.
ഭവാനി ചെല്ലപ്പന്‍ ഗുരു ഗോപിനാഥിന്റെ ശിഷ്യയാണ്. ഗുരുവിൽ നിന്നും കേരളനടനം ആധികാരികമായി പഠിച്ചവരിൽ ഒരാളായിരുന്നു ഭവാനി ചെല്ലപ്പൻ. തന്റെ പതിമൂന്നാമത്തെ വയസിലാണ് ഗുരു ഗോപിനാഥിന്റെ ശിഷ്യയാകുന്നത്.
1952 ല്‍ ഭാരതീയ നൃത്ത കലാലയം എന്ന പേരിൽ ഒരു നൃത്ത വിദ്യാലയം കോട്ടയത്ത് ആരംഭിച്ചു. ഇവിടെ നിന്നും സിനിമ, സീരിയല്‍ താരങ്ങളടക്കം നൂറുകണക്കിനു വിദ്യാര്‍ത്ഥികളാണ് പഠിച്ചിറങ്ങിയത്.
കേരള കലാമണ്ഡല പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം, ഗുരു ഗോപിനാഥ് നാട്യ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും കലാരംഗത്തെ അതുല്യ നേട്ടങ്ങള്‍ക്ക് തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നടക്കം ബഹുമതികളും ഭവാനി ചെല്ലപ്പന് ലഭിച്ചിരുന്നു.