ഇനി പഴയ രീതിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കില്ല. എടിഎം വഴിയുള്ള പണം പിന്‍വലിക്കലുകള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. എടിഎം ഇടപാടുകളില്‍ ഒടിപി നിര്‍ബന്ധമാക്കിയതാണ് പുതിയ മാറ്റം. 10,000 രൂപയ്ക്ക് മുകളിലുള്ള തുക എടിഎം വഴി പിന്‍വലിക്കുമ്പോഴാണ് ഒടിപി ആവശ്യമായി വരുന്നത്. പണമിടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒടിപി സൗകര്യം ബാങ്ക് കൊണ്ടു വന്നിരിക്കുന്നത്. ഉപഭോക്താവ് ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി വരുന്നത്. ഇതിനാൽ വലിയ തുകകൾ പിൻവലിക്കുമ്പോൾ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുള്ള ഫോണും കൂടെ കരുതണം.
ഉപഭോക്താക്കളുടെ ഐഡന്റിറ്റി വെരിഫൈ ചെയ്യുക എന്നതാണ് ഒടിപി വഴിയുള്ള ലക്ഷ്യം. ഒടിപി നിർബന്ധമാക്കിയാൽ എടിഎം വഴി നടക്കുന്ന തട്ടിപ്പുകളെ തടയാനാകുമെന്നാണ് എസ്ബിഐ വിശദീകരിക്കുന്നത്. ഏത് എടിഎം വഴിയുള്ള ഇടപാടുകളിലും ഒടിപി സന്ദേശം ലഭിക്കും. നാലക്ക ഒടിപിയാണ് ഉപഭോക്താവിന് ലഭി്ക്കുക. ഇത് എടിഎമ്മില്‍ എന്റര്‍ ചെയ്ത ശേഷം മാത്രമാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക. ഡെബിറ്റ് കാര്‍ഡ് പിന്‍ നല്‍കുന്നതിന് സമാനമായി ഈ ഒടിപിയും ഉപഭോക്താവ് നല്‍കേണ്ടതായിട്ടുണ്ട്. നേരത്തെ 8-8 മണി വരെയുള്ള പണം പിൻവലിക്കലുകൾക്കാണ് ഈ സൗകര്യമുണ്ടായിരിക്കുന്നത്.
ഇതുപോലെ കാർഡ് ഇടപാടുകളിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ റിസർവ് ബാങ്ക് പുതിയ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് റിസർവ് ബാങ്ക് കൊണ്ടുവന്ന ടോക്കണൈസേഷന്‍ സെപ്റ്റംബറി. നടപ്പിലായി തുടങ്ങും. ഇടപാടുകൾ വേഗത്തിലാക്കാൻ ഉപഭോക്താക്കളുടെ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ഇ-കോമേഴ്സ് വെബ്‌സൈറ്റുകളും ആപ്പുകളും സേവ് ചെയ്യുന്ന രീതിക്ക് പകരമുള്ള സംവിധാനമാണിത്. കാർഡ് വിവരങ്ങൾക്ക് പകരം “ടോക്കൺ” എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് ആണ് ഉപയോഗിക്കുക.