ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. തെലുങ്ക് ദേശം പാർട്ടി തലവനായ നായിഡുവിനെ റാമോജി ഫിലിം സിറ്റിയിൽ വെച്ച് ഷാ കണ്ടേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തെലങ്കാനയിൽ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിന് മുൻപുള്ള സഖ്യസാധ്യതകളാകും ചർച്ചയാകുക. 2018-ൽ ചന്ദ്രബാബു നായിഡു എൻഡിഎ സഖ്യം വിട്ടിരുന്നു. തുടർന്ന് നടന്ന ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിൽ നായിഡുവിന് വൻ തിരിച്ചടിയുണ്ടാകുകയും ചെയ്തു.