മുംബൈ: പ്രമുഖ മറാത്തി നടന്‍ പ്രദദീപ് പട്‌വര്‍ധന്‍ അന്തരിച്ചു. അദ്ദേഹത്തിന് 64 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അതേസമയം പ്രദീപിന്റെ വിയോഗ വാര്‍ത്ത മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സ്ഥിരീകരിച്ചു. പ്രദീപിന്റെ വിയോഗത്തില്‍ ഷിന്‍ഡെ അനുശോചനം അറിയിച്ചു. മഹാരാഷ്ട്രയിലെ നിത്യ ഹരിത നായകനായിരുന്നു പ്രദീപ് പട്‌വര്‍ധന്‍, അതിഗംഭീരമായ അഭിനയ സിദ്ധി കൊണ്ട് അദ്ദേഹം ജനങ്ങളുടെ മനസ്സ് കീഴടക്കിയിരുന്നു. വളരെ ദാരുണമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. മറാത്തി സിനിമയ്ക്ക് ഒരു മഹാനായ കലാകാരനെയാണ് നഷ്ടമായതെന്നും ഷിന്‍ഡെ കുറിച്ചു.