ദുബായിലെ ഹിന്ദുക്ഷേത്രം നവരാത്രിക്ക് തുറക്കും; 16 ദേവതകള്‍ പ്രതിഷ്ഠ, പ്രവേശനം എല്ലാവര്‍ക്കും

0
79

ദുബായ്: ജബല്‍ അലിയില്‍ നിര്‍മിക്കുന്ന ഹൈന്ദവ ക്ഷേത്രം ഒക്ടോബര്‍ നാലിന് വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കും. ഒക്ടോബര്‍ 5 ന് പ്രധാന ഹിന്ദു ഉത്സവമായ ദസറ ദിനത്തില്‍ ക്ഷേത്രം ഔദ്യോഗികമായി പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന് സിന്ധു ഗുരു ദര്‍ബാര്‍ ക്ഷേത്രത്തിന്റെ ട്രസ്റ്റിയായ രാജു ഷ്രോഫ് ഖലീജ് ടൈംസിനോട് സ്ഥിരീകരിച്ചു.

ഇന്ത്യയുടെ തനതു വാസ്തു ശില്‍പ പാരമ്പര്യം പിന്തുടര്‍ന്നാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. 16 മൂര്‍ത്തികള്‍ക്കു പ്രത്യേക കോവിലുകള്‍, സാംസ്‌കാരിക കേന്ദ്രം, വലിയ സ്വീകരണ മുറി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങള്‍ ചേരുന്നതാണ് പുതിയ ക്ഷേത്രം. എമിറേറ്റിന്റെ ജബല്‍ അലിയിലെ ഇടനാഴിയിലാണ് ഹിന്ദു ക്ഷേത്രം.

ഈ പ്രദേശത്ത്, ഒരു സിഖ് ഗുരുദ്വാര, ഒരു ഹിന്ദു ക്ഷേത്രം, നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ എന്നിവയും ഉണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് ക്ഷേത്രം തുറക്കുകയെന്ന് ഷ്രോഫ് പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ ആരാധനാലയം മാത്രമേ പൊതുജനങ്ങള്‍ക്കായി തുറക്കൂ. ജനുവരി 14 ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ മകരസംക്രാന്തി ദിനത്തില്‍ വിജ്ഞാന മുറിയും കമ്മ്യൂണിറ്റി റൂമും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

വിവാഹം, ചോറൂണ് തുടങ്ങിയ പരിപാടികള്‍ക്ക് ഈ സ്ഥലം ഉപയോഗിക്കാം. 1,000 മുതല്‍ 1,200 വരെ പേരെ ഉള്‍ക്കൊള്ളാന്‍ ക്ഷേത്രത്തിന് കഴിയുമെന്ന് ക്ഷേത്ര കമ്മിറ്റി അംഗം അശോക് കുമാര്‍ ഡബ്ല്യു ഓദ്രാനി പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാ സന്ദര്‍ശകരുടേയും സുരക്ഷ ഉറപ്പാക്കാന്‍, ക്ഷേത്ര അധികാരികള്‍ ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള അപ്പോയിന്റ്‌മെന്റ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്.

https://hindutempledubai.com/ എന്നതില്‍ സന്ദര്‍ശകര്‍ക്ക് ക്യുആര്‍ കോഡ് കണ്ടെത്താനാകും. രാവിലെ 6 മുതല്‍ രാത്രി 9 വരെയാണ് ക്ഷേത്രത്തിന്റെ സമയം. ഉദ്ഘാടനത്തിന് ശേഷം ദീപാവലി, നവരാത്രി തുടങ്ങിയ ഉത്സവങ്ങള്‍ക്കായി ക്ഷേത്രം ആഘോഷങ്ങള്‍ സംഘടിപ്പിക്കും. ക്ഷേത്രത്തില്‍ അടുക്കളയും ഡ്രൈ ആന്‍ഡ് കോള്‍ഡ് സ്റ്റോറേജ് സൗകര്യവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here