എറണാകുളത്ത് സ്‌കൂളുകള്‍ക്ക് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ച കളക്ടര്‍ക്ക് വ്യാപക വിമര്‍ശനം.

0
60

കൊച്ചി: എറണാകുളത്ത് സ്‌കൂളുകള്‍ക്ക് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ച കളക്ടര്‍ക്ക് വ്യാപക വിമര്‍ശനം. പലരും സ്‌കൂളുകളിലേക്ക് കുട്ടികളെ അയച്ചതിന് ശേഷമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിലെല്ലാം നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

എറണാകുളം കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇനിയെങ്കിലും അവധി നേരത്തെ പ്രഖ്യാപിക്കണമെന്ന് മാതാപിതാക്കള്‍ പറയുന്നു. അതേസമയം വിമര്‍ശനങ്ങള്‍ കടുത്തതോടെ കളക്ടര്‍ രേണു രാജ് തിരുത്തുമായി രംഗത്തെത്തിയിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്…

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 8.25നാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്നും, രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമെല്ലാം ഈ പ്രഖ്യാപനത്തോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. അവധി പ്രഖ്യാപിച്ചതിന് പിന്നാലെ സ്‌കൂളുകളെല്ലാം കുട്ടികളെ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചിരിക്കുകയാണ്. എന്നാല്‍ സ്‌കൂള്‍ വാഹനങ്ങള്‍ തിരിച്ചെത്തിയിട്ടില്ല. വീട്ടില്‍ എത്തിയാല്‍ തന്നെ മാതാപിതാക്കള്‍ ഉണ്ടാവുമോ എന്നും അറിയില്ല. പലരും ജോലിക്ക് പോകുന്നവരാണ്. കുട്ടികളില്‍ നല്ലൊരു ശതമാനവും സ്‌കൂളില്‍ എത്തിയിരുന്നതിനാല്‍ അവധി വേണ്ടിയിരുന്നില്ല എന്ന അഭിപ്രായവും രക്ഷിതാക്കളും അധ്യാപകരും ഉന്നയിക്കുന്നുണ്ട്.

അതേസമയം നടപടിയില്‍ പ്രതികരണവുമായി കളക്ടര്‍ രംഗത്ത് വന്നിട്ടുണ്ട്. രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നുവെന്ന് കളക്ടര്‍ എഫ്ബി പേജില്‍ കുറിച്ചു. നാളെ അവധി ആണേല്‍ ദേ ഉച്ച ആകുമ്പോ പറയണോട്ടോ, മാഡം വെറുതെ ആളെ ചുറ്റിക്കല്ലേ എന്നും കമന്റ് ചെയ്തവരുണ്ട്. ജോലി സ്ഥലത്തെത്തിയവരെല്ലാം കളക്ടറുടെ നടപടിയില്‍ രോഷത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here