കോണ്‍ഗ്രസ് ആസ്ഥാനത്തും പരിസരത്തും നിരോധനാജ്ഞ

0
52

കോണ്‍ഗ്രസ് ആസ്ഥാനത്തും പരിസരത്തും സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ ഇന്നത്തെ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് നടപടി. സി.ആര്‍.പി.സി ചട്ടം 144 അനുസരിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് ഡല്‍ഹി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാവുകയാണ്.
അതുകൊണ്ടുതന്നെ ഇന്ന് കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റിലും മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തും പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മാര്‍ച്ചുകളും കൂട്ടം ചേരുന്നതും അടക്കം നിരോധിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here