നാസയുടെ വെബ് പകർത്തിയ പ്രപഞ്ചത്തിന്റെ ഏറ്റവും ആഴമേറിയ ഇൻഫ്രാറെഡ് ചിത്രം !
.
ഇന്നലെ.. ജൂലൈ 11 തിങ്കളാഴ്ച വൈറ്റ് ഹൗസ് പരിപാടിക്കിടെ, ജെയിംസ് വെബ് ടെലസ്‌ക്കോപ്പ് പകർത്തിയ ആദ്യ ഡീപ് ഫീൽഡ് ഫോട്ടോ.. ഗാലക്‌സി ക്ലസ്റ്റർ SMACS 0723 ന്റെ ഈ ചിത്രം പ്രസിഡന്റ് ജോ ബൈഡൻ അനാച്ഛാദനം ചെയ്തു.
.
നമ്മൾ നീട്ടിയ കയ്യിൽ ഒരു മണൽ തരി പിടിച്ചാൽ എത്ര ഇടം കാണും.. അത്ര ഇടത്തെ ഫോക്കസ് ചെയ്തുകൊണ്ടുള്ള ചിത്രം ആണ് !!
അത്ര ഇടത്തുമാത്രം കാണുന്ന നക്ഷത്രങ്ങളും, ഗാലസികളും ആണിത് !
.
ഇതിനു സമാനമായ ചിത്രം ഒരിക്കൽ ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്തിരുന്നു. അതിനു ആഴ്ചകൾ എടുത്തു.
എന്നാൽ ജെയിംസ് വെബ് ടെലസ്‌ക്കോപ്പ് വെറും 12.5 മണിക്കൂർ ചെലവിട്ടാണ് അതിലും മിഴിവുറ്റ ഈ ചിത്രം പകർത്തിയത് !
ഇൻഫ്രാറെഡ് തരംഗദൈർഘ്യത്തിൽ ഹബ്ബിളിനെക്കാൾ ആഴത്തിലുള്ള ചിത്രങ്ങൾ ഈ ടെലസ്‌ക്കോപ്പിൽ ലഭിക്കും.
460 കോടി വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ട ഗാലക്സി ക്ലസ്റ്റർ SMACS 0723 ആണ് ചിത്രത്തിൽ.
ഈ ഗാലക്‌സി ക്ലസ്റ്ററിന്റെ മൊത്തമായുള്ള പിണ്ഡം ഒരു ഗുരുത്വാകർഷണ ലെൻസായി പ്രവർത്തിക്കുന്നു, അതിന്റെ പിന്നിലുള്ള കൂടുതൽ വിദൂര ഗാലക്‌സികളെ വളയ്ക്കുന്നു, വലുതാക്കുന്നു. ( ചിത്രം )
.
ചിത്രത്തിന് കടപ്പാട്: NASA, ESA, CSA, STScI
.
https://webbtelescope.org/news/first-images എന്നതിൽ നിന്ന് പൂർണ്ണ മിഴിവുള്ള ചിത്രം ഡൗൺലോഡ് ചെയ്യാം.
.
ഹബിളുമായുള്ള ഒരു താരതമ്യ ഫോട്ടോയും ആദ്യ കമന്റിൽ കാണാം.