തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ നിയമസഭയ്ക്കുളളിൽ നടത്തിയ പ്രസംഗത്തിനെതിരെ പ്രതികരണവുമായി മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്ത്. ഇക്കഴിഞ്ഞ ദിവസം നിയമസഭയിൽ വി ഡി സതീശൻ ആരോപിച്ച ചോദ്യത്തിന് ആയിരുന്നു മേഴ്സിക്കുട്ടി അമ്മയുടെ പ്രതികരണം.
ഏതെങ്കിലും ഒരു യു ഡി എഫുകാരൻ ഈ നിയമസഭയ്ക്കുള്ളിൽ ആർ എസ് എസ് പിന്തുണയിൽ എത്തിയിട്ടുണ്ടോ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ഇതിനു മറുപടിയായി ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിപ്പിട്ട് പ്രതികരിക്കുകയായിരുന്നു മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവിന്റെ തൊട്ടു പുറകിൽ ഇരിക്കുന്ന വിഷ്ണുനാഥ് എങ്ങനെയാണ് നിയമസഭയിലേക്ക് എത്തിയതെന്നാണ് മേഴ്സിക്കുട്ടിയമ്മ ചോദിച്ചത്.
വി ഡി സതീശൻ രണ്ടു പ്രാവശ്യം നിയമസഭ കണ്ടത് ആർ എസ് എസുകാരുടെ പിന്തുണയോയെ എന്ന് ആർ എസ് എസ് പ്രവർത്തകനായ ആർ വി ബാബു തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. ഇതിനു മറുപടി പറയാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. അതിന്റെ ഭാഗമായിട്ടാണ് നുണക്കഥകൾ ഉന്നയിച്ച് സഭയ്ക്കുള്ളിൽ പ്രകടനം നടത്തിയതെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.