ബബിത, റിന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പ്യാലി. ബാര്‍ബി ശര്‍മ, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പ്യാലി എന്ന അഞ്ചു വയസുകാരിയുടെയും അവളുടെ ലോകം തന്നെയായ സിയയുടെയും കഥയാണ് ചിത്രം പറയുന്നത്.
.
ജിജു സണ്ണിയുടേതാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും നടന്‍ എന്‍.എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.