വയനാട്ടിൽ കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു

0
80

പുൽപ്പള്ളി: വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. വയനാട് മുട്ടിൽ വരോട് ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അപകടം.

വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരടക്കം അഞ്ചുപേർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരെ കൽപ്പറ്റയിലെ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

അമിത വേഗത്തിൽ വന്ന കാർ മരത്തിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് നിന്ന് വിനോദയാത്രക്കായി എത്തിയ സംഘം സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങവെയാണ് അപകടം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here