മുംബൈ• മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിക്കു പുറപ്പെട്ടതായി വിവരം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരായ വിമത എംഎൽഎമാർ ഗുവാഹത്തിയിൽ തുടരുന്നതിനിടെയാണ് ഫഡ്നാവിസിന്റെ നീക്കം. ഫഡ്നാവിസ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.