ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ജെ.ഡി.യു. 

0
64

ന്യൂഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. ജനതാൾ യുണൈറ്റഡ് ദ്രൗപദിയുടെ സ്ഥാനാർഥിത്വത്തെ പിന്തുണച്ച് രംഗത്തെത്തി. ജെ.ഡി.യു. നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് പിന്തുണ പ്രഖ്യാപിച്ചത്. ഉന്നതപദവിയിലേക്ക് ഒരു പട്ടികവിഭാഗ വനിതയെ നാമനിർദേശം ചെയ്തതിൽ സന്തോഷമെന്നും നിതീഷ് കുമാർ പ്രതികരിച്ചു.

ദ്രൗപദി മുർമുവിന് ജെ.ഡി.യുവിന്റെ സമ്പൂർണ പിന്തുണയുണ്ടായിരിക്കുമെന്നാണ് നിതീഷ് കുമാർ ഇന്ന് വ്യക്തമാക്കിയത്. ആദിവാസി ഗോത്രവിഭാഗത്തിൽനിന്നുള്ള ഒരു വനിത രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുന്ന അവസരത്തിൽ തങ്ങളുടെ പൂർണ പിന്തുണയുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here