രാഷ്ട്രപതി തിരഞ്ഞെടുപ്പ് 2022: ഗോത്രവർഗ നേതാവും മുൻ ജാർഖണ്ഡ് ഗവർണറുമായ ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി

0
50

രാഷ്ട്രപതി തിരഞ്ഞെടുപ്പ് 2022: ഗോത്രവർഗ നേതാവും മുൻ ജാർഖണ്ഡ് ഗവർണറുമായ ദ്രൗപതി മുർമു, എൻഡിഎയുടെ  ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എൻഡിഎയുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു, ബിജെപി പാർലമെന്ററി ബോർഡ് രാഷ്ട്രപതി സ്ഥാനാർത്ഥിയായി 20 പേരുകൾ ചർച്ച ചെയ്തു, കിഴക്കൻ ഇന്ത്യയിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ ഒരു ആദിവാസിയും സ്ത്രീയുമായ മുർമുവിനെ നിശ്ചയിക്കുകയായിരുന്നു,

ജെ പി നദ്ദ പറഞ്ഞു .

മുൻ ജാർഖണ്ഡ് ഗവർണറായ മുർമു, തിരഞ്ഞെടുക്കപ്പെട്ടാൽ ഭരണഘടനാ പദവിയിലെത്തുന്ന ആദ്യത്തെ ആദിവാസി വനിതയാകും, ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് അനുകൂലമായി സംഖ്യകൾ അടുക്കുന്നതിനാൽ ശക്തമായ സാധ്യതയുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാൽ ഒഡീഷ സംസ്ഥാനത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയും രണ്ടാമത്തെ വനിതയും അവർ ആയിരിക്കും.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 29 ആണ്, വോട്ടെടുപ്പ് ജൂലൈ 18 ന് നടക്കും. വോട്ടെണ്ണൽ ജൂലൈ 21 ന് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here