ലഖ്‌നൗ: പെണ്‍കുട്ടികള്‍ ഉണ്ടായതിന് ഭാര്യയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും. ഉത്തര്‍പ്രദേശിലാണ് ക്രൂരമായ സംഭവം നടന്നിരിക്കുന്നത്. മഹോബ ജില്ലയിലാണ് യുവതി ഭര്‍തൃവീട്ടുകാരുടെ ക്രൂരമായ മര്‍ദനത്തിന് ഇരയായത്. യുവതി രണ്ട് പെണ്‍കുട്ടികളെ പ്രസവിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. തന്നെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തത് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നാണെന്ന് യുവതി പറഞ്ഞു. പോലീസ് വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ആണ്‍കുട്ടി വേണമെന്നായിരുന്നു ആഗ്രഹം. യുവതിയാണ് ആണ്‍കുട്ടി ജനിക്കാതിരുന്നതിന് കാരണക്കാരെന്നാണ് ഭര്‍ത്താവും വീട്ടുകാരും കരുതിയിരുന്നത്.
തുടര്‍ച്ചയായി തന്നെ ഭര്‍ത്താവും ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചിരുന്നു. മകനില്ലെന്ന് പറഞ്ഞ് എന്നെ മാനസികമായി തളര്‍ത്തി. ഇത് ആദ്യ പെണ്‍കുഞ്ഞ് ഉണ്ടായപ്പോള്‍ മുതലുണ്ടായിരുന്നു. എന്നാല്‍ രണ്ടാമതും പെണ്‍കുഞ്ഞ് ഉണ്ടായതോടെ ഇത് സഹിക്കാവുന്നതിലും അപ്പുറമായെന്ന് യുവതി പറഞ്ഞു. ഭര്‍തൃവീട്ടുകാര്‍ തനിക്ക് ഭക്ഷണം പോലും തരാറില്ലായിരുന്നു. അവര്‍ എന്നെ പലപ്പോഴും പട്ടിണിക്കിട്ടു. ഇതേ തുടര്‍ന്ന് കൂലിപ്പണി ചെയ്താണ് താന്‍ ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നതെന്നും യുവതി പറഞ്ഞു.യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മഹോബ എസ്പി സുധാ സിംഗ് പറഞ്ഞു.