ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള അഞ്ചു ടി20കളുടെ പരമ്പരയ്ക്കു ഒമ്പതിനു തുടക്കമാവുകയാണ്. ഐപിഎല്ലിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീം ഇന്ത്യ വീണ്ടും സജീവമാവുന്ന പരമ്പര കൂടിയാണിത്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളാണ് ഇന്ത്യക്കു ഇനിയുള്ള ഓരോ പരമ്പരകളും. അതുകൊണ്ടു തന്നെ ഓരോ പരമ്പരയെയും അതീവ ഗൗരവത്തോടെ തന്നെയായിരിക്കും ഇന്ത്യ സമീപിക്കുക.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ നായകന്‍ വിരാട് കോലിക്കുമെല്ലാം സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയ മുന്‍നിര താരങ്ങളും ടീമിലില്ല. കെഎല്‍ രാഹുലാണ് ഇന്ത്യയെ പരമ്പരയില്‍ നയിക്കുക. നേരത്തേ കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഒരു ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലും ഇന്ത്യയെ നയിച്ചത് രാഹുലായിരുന്നു. ഇവയിലെല്ലാം ഇന്ത്യ തോല്‍ക്കുകയും ചെയ്തു. സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ നായകന്‍ രാഹുലിനും കോച്ച് രാഹുല്‍ ദ്രാവിഡിനും ചില നിര്‍ണായക തീരുമാനങ്ങളെടുത്തേ തീരൂ. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തുന്ന പരമ്പരയാണിത്.നായകന്‍ കെഎല്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളി ആരായിരിക്കുമെന്നതാണ് രണ്ടാമത്തെ ചോദ്യം. നിലവില്‍ യുവതാരങ്ങളായ ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്വാദുമാണ് ഓപ്പണിങ് റോളിലേക്കു മല്‍സരരംഗത്തുള്ളത്.
ജസ്പ്രീത് ബുംറയടക്കമുള്ള സീനിയര്‍ പേസര്‍മാര്‍ ഇല്ലാത്തതിനാല്‍ തന്നെ സൗത്താഫ്രിക്കയ്ക്കു വെല്ലുവിൡയുയര്‍ത്തുന്ന ശക്തമായൊരു പേസ് നിരയെ അണിനിരത്തുകയെന്നതാണ് മൂന്നാമത്തെ തലവേദന. സ്പിന്‍ ജോടികളായി യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാ്ദവും കളിച്ചേക്കും
പേസ് ബൗളിങ് കോമ്പിനേഷന്റെ കാര്യത്തിലാണ് ഇന്ത്യക്കു ആശയക്കുഴപ്പം വരിക. പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കാനാണ് സാധ്യത. ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, പുതുമുഖങ്ങളായ ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് മറ്റു പേസ് ബൗളിങ് ഓപ്ഷനുകള്‍.ഇവരില്‍ ആരൊക്കെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നത് കാത്തിരുന്നു തന്നെ കാണണം.