നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ വാദമുഖങ്ങളുമായി നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് ഹൈക്കോടതിയില്‍.

0
82

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ വാദമുഖങ്ങളുമായി നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് ഹൈക്കോടതിയില്‍. അന്വേഷണത്തിന് ഇനിയും മൂന്ന് മാസം കൂടി സമയം ചോദിച്ചിരിക്കുകയാണ് പ്രോസിക്യൂഷന്‍. ഇത് ഖണ്ഡിച്ചാണ് ദിലീപിന്റെ വാദങ്ങള്‍. സര്‍ക്കാര്‍ പറയുന്ന ഓരോ കാര്യങ്ങളും ചൂണ്ടിക്കാട്ടി മറുപടി നല്‍കിയിരിക്കുകയാണ് പ്രതിഭാഗം. ഇനിയും സമയം നീട്ടി നല്‍കരുതെന്നും വാദിക്കുന്നു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ വാദമുഖങ്ങളുമായി നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് ഹൈക്കോടതിയില്‍. അന്വേഷണത്തിന് ഇനിയും മൂന്ന് മാസം കൂടി സമയം ചോദിച്ചിരിക്കുകയാണ് പ്രോസിക്യൂഷന്‍. ഇത് ഖണ്ഡിച്ചാണ് ദിലീപിന്റെ വാദങ്ങള്‍. സര്‍ക്കാര്‍ പറയുന്ന ഓരോ കാര്യങ്ങളും ചൂണ്ടിക്കാട്ടി മറുപടി നല്‍കിയിരിക്കുകയാണ് പ്രതിഭാഗം.

കാവ്യമാധവനെ കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കള്ള തെളിവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാണ് കേസ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇനിയും അന്വേഷണത്തിന് സമയം അനുവദിക്കരുതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. ദിലീപ് സമര്‍പ്പിച്ച മറുപടി കൂടി പരിശോധിച്ച ശേഷം ഇനിയും അന്വേഷണത്തിന് സമയം അനുവദിക്കണമോ എന്ന് ഹൈക്കോടതി തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here