ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ.ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെ നിയമനിർമാണം ഉടൻ ഉണ്ടാകുമെന്നാണ് പ്രഹ്ലാദ് പറഞ്ഞത്.
‘ആരും ആശങ്കപ്പെടേണ്ട. ആ നിയമം ഏറെ വൈകാതെ വരും. അത്തരം കരുത്തുള്ള വലിയ തീരുമാനങ്ങൾ നേരത്തേ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും’ മന്ത്രി പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി ആയിട്ടായിരുന്നു മന്ത്രി പ്രതികരിച്ചത്. ഛത്തിസ്ഗഡിലെ റായ്പുരിൽ ‘ഗരീബ് കല്യാൺ സമ്മേളനിൽ’ പങ്കെടുക്കാനെത്തിയ മന്ത്രി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
ബില്ലിന് എതിരെ രൂക്ഷ വിമർശനം വന്നതിന് പിന്നാലെ നിർബന്ധപൂർവ്വം ഉള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല. ബോധവൽക്കരണത്തിലൂടെ ആയിരിക്കും ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുക എന്നാണ് മാണ്ഡവ്യ പറഞ്ഞത്.