ഐപിഎല്ലിന്റെ ക്വാളിഫയര്‍ പോരാട്ടങ്ങള്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കവെ ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നറും ഇപ്പോള്‍ കമന്റേറ്ററുമായ ഗ്രേയം സ്വാന്‍. ചൊവ്വാഴ്ചയാണ് ആദ്യ ക്വാളിഫയര്‍ പോരാട്ടം. ജയിച്ചാല്‍ ഫൈനലിലെത്താമെന്നതിനാല്‍ തന്നെ സെമി ഫൈനലിലു തുല്യമാണ് ഈ മല്‍സരം. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സും രണ്ടാമതെത്തിയ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ് പോര്. അതിനു ശേഷം എലിമിനേറ്ററില്‍ മൂന്നാമതെത്തിയ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും നാലാസ്ഥാനക്കാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും
ക്വാളിഫയര്‍ വണ്ണില്‍ തോല്‍ക്കുന്നവരും എലിമിനേറ്ററില്‍ ജയിക്കുന്നവരും തമ്മിലാണ് ക്വാളിഫയര്‍ രണ്ടില്‍ കൊമ്പുകോര്‍ക്കുക. ഇതിലെ വിജയികളായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം. അടുത്ത ഞായറാഴ്ച അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം നടക്കുന്നത്.