തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് തൃക്കാക്കരയിലെ യു‍ഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്.

0
61

കൊച്ചി• തിരഞ്ഞെടുപ്പു പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് തൃക്കാക്കരയിലെ യു‍ഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. എല്‍ഡിഎഫിന്‍റെ മന്ത്രിമാരും എംഎല്‍എമാരും തൃക്കാക്കരയില്‍ എത്താന്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നുവെന്ന് ഉമ തോമസ് വിമര്‍ശിച്ചു.

തന്‍റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഉമ മനോരമ ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി തൃക്കാക്കരയിലെ പ്രചരണത്തിൽ പങ്കാളിയായിരുന്നു. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാർ, അൻപതോളം എംഎൽഎമാർ എന്നിവർ ഇടതുപക്ഷത്തിനുവേണ്ടി വീടുകൾതോറും കയറി വോട്ട് അഭ്യർഥിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here