എല്ലാം എം.വി.ഡി. കാണുന്നുണ്ട്

0
71

കൊച്ചിയിൽ നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ രാത്രിയിൽ വ്യാപകമായി നിരത്തിലിറങ്ങാൻ തുടങ്ങിയതോടെ പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസം മോട്ടോർ വാഹനവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി സൂപ്പർ ബൈക്കുകളാണ് പിടിയിലായത്.

മുന്നിൽ നമ്പർ പ്ലേറ്റുണ്ടെങ്കിലും പിന്നിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാതെ പായുന്ന സംഘങ്ങളാണ് ഏറെയും. പരാതി വ്യാപകമായതോടെയാണ് പരിശോധന ഊർജിതമാക്കാൻ തീരുമാനിച്ചത്. നമ്പർ പ്ലേറ്റുകൾ വികലമാക്കി വാഹനം നിരത്തിലിറക്കുന്നവരെയും ഇക്കൂട്ടത്തിൽ പിടികൂടും. ചിലർ മനഃപൂർവം അക്കങ്ങൾ വ്യക്തമാകാത്ത തരത്തിൽ നമ്പർ പ്ലേറ്റുകൾ തിരിച്ചു വയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

നമ്പർ പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാൽ നേരിട്ടു കോടതിയിലേക്കു കൈമാറും. പിന്നീട് കോടതി വിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ. ഇതിനൊപ്പം നമ്പർ പ്ലേറ്റ് വികലമാക്കുന്നവർക്ക് 5000 രൂപ വരെ പിഴ ചുമത്തും.

LEAVE A REPLY

Please enter your comment!
Please enter your name here