‘മൈക്കിള്‍’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
82

തെലുങ്ക് നടന്‍ സുന്‍ദീപ് കിഷന്‍ നായകന്‍ ആയി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മൈക്കിള്‍’. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന മൈക്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്ത് വിട്ടു. കലിപ്പ് ലുക്കില്‍ തോക്ക് ചൂണ്ടി നില്‍ക്കുന്ന സുന്‍ദീപ് ആണ് പോസ്റ്ററിലുള്ളത്. ഒപ്പം ആയുധങ്ങളുമായിട്ടുള്ള മറ്റ് അഭിനേതാക്കളെയും കാണാം. ഒരു യുദ്ധത്തിന്റെ പ്രതീതി നല്‍കുന്ന പോസ്റ്റര്‍ കണ്ടതോടെ പ്രേക്ഷകരും ആകാംഷയിലായി.

സുന്‍ദീപിന് പുറമേ വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. മക്കള്‍ സെല്‍വന്‍ എന്നറിയപ്പെടുന്ന നടന്‍ വിജയ് സേതുപതി, ഗൗതം മേനോന്‍, ദിവ്യാന്‍ഷ കൗശിക്, വരലക്ഷ്മി ശരത്കുമാര്‍, വരുണ്‍ സന്ദേശ് തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here