കൊൽക്കത്ത : മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബിജെപിയിലേക്കെന്ന് സൂചന. ത്രിദിന സന്ദർശനത്തിന് ബംഗാളിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഗാംഗുലി സ്വന്തം വസതിയിൽ അത്തഴ വിരുന്ന് ഒരുക്കിയതിന് പിന്നാലെ ഗാംഗുലിയുടെ ബിജെപി പ്രവേശനം വൈകാതെ സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അമിത് ഷാ യുമായി ഗാംഗുലി കൂടിക്കാഴ്ച നടത്തും.
അതേസമയം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചയാണോ നടക്കുകയെന്ന് വ്യക്തമല്ല. സൗരവ് ഗാംഗുലിയെ മുൻനിർത്തി തൃണമൂൽ കോൺഗ്രസിനെ വീഴ്ത്തി ബംഗാളിൽ അധികാരം പിടിക്കനുള്ള ബിജെപി ശ്രമം നടത്തുന്നതായി നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും ഇതാദ്യമായാണ് ഗാംഗുലി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്നത്.
അമിത് ഷായ്‌ക്കൊപ്പം ബംഗാൾ പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരി തുടങ്ങിയ പ്രമുഖ നേതാക്കൾ സൗരവ് ഗാംഗുലിയുടെ വസതിയിൽ നടക്കുന്ന വിരുന്നിൽ പങ്കെടുക്കും. പ്രവർത്തകർക്ക് ആവേശം പകരുന്നതിനായാണ് അമിത് ഷാ ബംഗാൾ പര്യടനം നടത്തുന്നത്.