സർവ്വേ സംഘം മസ്ജിദിന് സമീപത്തെത്തിയപ്പോൾ മുസ്ലീം സമുദായത്തിൽ നിന്നുള്ള നൂറോളം പേർ പള്ളി വളഞ്ഞിരുന്നുവെന്നും അതിനാൽ സർവേ നടത്താൻ സാധിച്ചില്ല.
മസ്ജിദ് അഡ്മിനിസ്ട്രേഷനും ഒരു കൂട്ടം മുസ്ലീം പുരുഷന്മാരും ചേർന്ന് ടീമിന് മസ്ജിദ് ഏരിയയിൽ പ്രവേശനം നിഷേധിച്ചതിനാൽ ശനിയാഴ്ച സർവേയും വീഡിയോഗ്രാഫിയും നടത്താനായില്ലെന്ന് ഹർജിക്കാരിലൊരാളായ രേഖ പഥക് പറഞ്ഞു..
കോടതി ഇപ്പോൾ മെയ് 9 ന് വിഷയം പരിഗണിക്കുമെന്നും ഗ്യാൻവാപി പള്ളിയുടെ വീഡിയോഗ്രാഫിയും സർവേയും നടത്താൻ പ്രത്യേക ഉത്തരവ് ആവശ്യപ്പെടുമെന്നും പഥക് പറഞ്ഞു.