ന്യൂഡൽഹി • ലോകത്തിലെ ഏറ്റവും വലിയ വിമാനംവാങ്ങല്‍ കരാറിൽ ഒപ്പിട്ട് എയര്‍ ഇന്ത്യ. നിര്‍മാതാക്കളായ എയര്‍ബസില്‍നിന്ന് 250 വിമാനങ്ങള്‍ വാങ്ങാനാണു കരാറായത്. എ350, എ320 വിഭാഗങ്ങളിലുള്ള വിമാനങ്ങളാണു വാങ്ങുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, രത്തൻ ടാറ്റ തുടങ്ങിയവർ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സിലാണ് കരാർ പ്രഖ്യാപിച്ചത്. ‘‘പുതുചരിത്രം രചിക്കാനുള്ള എയർ ഇന്ത്യയുടെ ഉദ്യമത്തിനു സഹായിക്കുകയെന്ന ചരിത്ര നിമിഷമാണിത്’’ എന്നായിരുന്നു എയർബസ് സിഇഒ ഗ്വില്വാമെ ഫോറി വിശേഷിപ്പിച്ചത്. 100 ബില്യൻ ഡോളറിലേറെയാണു ചെലവ്. ബോയിങ്ങിൽനിന്ന് 220 വിമാനങ്ങളും എയർഇന്ത്യ വാങ്ങുന്നുണ്ട്.