മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യർ. സ്കൂൾ കലോത്സവവേദികളിൽ നിന്നുമാണ് താരം സിനിമയിലെത്തുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായി മാറി. അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. ഇതിനുപുറമേ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തിനുശേഷം ആയിരുന്നു താരം സിനിമയിൽ നിന്നും താൽക്കാലികമായി വിട്ടു നിന്നത്.
അതേസമയം മമ്മൂട്ടിയുടെ ഒപ്പം മാത്രം താരം അഭിനയിച്ചിരുന്നില്ല എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഇത് പ്രേക്ഷകർക്ക് എല്ലാം തന്നെ വലിയ നിരാശയായിരുന്നു സമ്മാനിച്ചത്. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ആയിരുന്നു മഞ്ജുവാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിച്ചത്. ദി പ്രീസ്റ്റ് എന്ന സിനിമയിൽ ആയിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കാൻ പോവുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ആയിരിക്കും മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ച് അഭിനയിക്കുന്നത്. ജൂൺ മാസത്തിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. എറണാകുളത്ത് ആണ് ചിത്രീകരണം ആരംഭിക്കുന്നത്. ആറാട്ട് എന്ന സിനിമയുടെ തിരക്കഥ നിർവഹിച്ച ഉദയകൃഷ്ണ തന്നെയാണ് ഈ സിനിമയുടെയും തിരക്കഥ നിർവഹിക്കുന്നത്. ആറാട്ട് പോലെ തന്നെ ഒരു മാസ് ചിത്രമായിരിക്കുമിത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.