സംഘർഷ സാധ്യതയ്ക്ക് അയവ്; പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ പിൻവലിച്ചു

0
44

പാലക്കാട്• രാഷ്ട്രീയ കൊലപാതകങ്ങളെത്തുടർന്ന് പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. ഏപ്രിൽ 16നാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 20 വരെയായിരുന്നു നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു.

ഒരു ദിവസത്തിനിടെ രണ്ടു കൊലപാതകങ്ങൾ സംഭവിച്ചതോടെയാണ് ജില്ലയിൽ 144 പ്രഖ്യാപിച്ചത്. കൂടുതല്‍ പൊലീസിനെയും വിന്യസിച്ചു. എലപ്പുള്ളിയിൽ എസ്‌ഡിപിഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തി 24 മണിക്കൂർ തികയും മുൻപ് ആർഎസ്എസ് നേതാവിനെയും കൊലപ്പെടുത്തിയിരുന്നു. പാലക്കാട് നഗരത്തിലെ മേലാമുറിയില്‍ കടയില്‍ കയറിയാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നത്.

തുടർ സംഘർഷ സാധ്യത കണക്കിലെടുത്താണ് പാലക്കാട് നഗരം കനത്ത പൊലീസ് വലയത്തിലാക്കിയത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം നിരവധിപ്പേർ അറസ്റ്റിലായി. സംഘർഷ സാധ്യതയ്ക്ക് അയവു വന്നതോടെയാണ് നിരോധനാജ്ഞ പിൻവലിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here