മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അരുണ്‍ ലാലിന് 66ാം വയസില്‍ വിവാഹം,

0
40

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററും നിലവിലെ ബംഗാളിന്റെ മുഖ്യ പരിശീലകനുമായ അരുണ്‍ ലാലിന് വിവാഹം. 66കാരനായ അരുണ്‍ ലാല്‍ 38കാരിയായ ബുള്‍ ബുള്‍ സാഹയെയാണ് വിവാഹം ചെയ്യുന്നത്. അധ്യാപികയായ ബുള്‍ ബുള്‍ ഏറെ നാളുകളായി സുഹൃത്തുക്കളാണ്. അരുണിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹ ബന്ധം നേരത്തെ വേര്‍പിരിഞ്ഞതാണ്. ഇപ്പോഴിതാ തന്നെക്കാള്‍ 28 വയസിന് ഇളയ ബുള്‍ ബുള്‍ സാഹയെ ജീവിതത്തിലേക്ക് കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. മെയ് രണ്ടിനാണ് ഇരുവരും വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുള്‍ ബുള്‍ സാഹയും അരുണും തമ്മിലുള്ള വിവാഹ നിശ്ചയം നേരത്തെ തന്നെ കഴിഞ്ഞതാണെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും തമ്മില്‍ വിവാഹം ചെയ്യാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നെങ്കിലും കോവിഡിന്റെ സാഹചര്യംകൊണ്ടാണ് വിവാഹം നീണ്ടുപോയതെന്നാണ് അരുണിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അരുണിന്റെയും ബുള്‍ ബുള്‍ സാഹയുടെയും ചിത്രങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

റീനയെന്നായിരുന്നു അരുണിന്റെ ആദ്യ ഭാര്യയുടെ പേര്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ബന്ധം പേര്‍പെടുത്തിയത്. വിവാഹ ബന്ധം പിരിഞ്ഞെങ്കിലും അരുണിനോടൊപ്പമാണ് റീന താമസിക്കുന്നത്. അസുഖബാധിതയായ റീനയുടെ കാര്യങ്ങളെല്ലാം ഇപ്പോഴും നോക്കുന്നത് അരുണ്‍ ലാലാണ്. റീനയുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് അരുണിന്റെ വിവാഹമെന്നാണ് റിപ്പോര്‍ട്ട്.

മീഡിയം പേസ് ഓള്‍റൗണ്ടറായിരുന്ന അരുണ്‍ 16 ടെസ്റ്റില്‍ നിന്ന് 729 റണ്‍സും ഏഴ് വിക്കറ്റും 13 ഏകദിനത്തില്‍ നിന്ന് 122 റണ്‍സുമാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ നേടിയത്. 156 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 10421 റണ്‍സും 21 വിക്കറ്റും 65 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1734 റണ്‍സും 14 വിക്കറ്റുമാണ് അരുണ്‍ നേടിയത്. 1981 മുതല്‍ ബംഗാള്‍ ക്രിക്കറ്റ് ടീമിനൊപ്പം നടന്ന അരുണ്‍ ഇപ്പോള്‍ അവരുടെ മുഖ്യ പരിശീലകനെന്ന നിലയില്‍ പ്രവര്‍ത്തിച്ച് വരികെയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here