തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ രണ്ട് അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ സർവേക്കല്ലുകൾ പിഴുതെറിയുന്നത് കോൺഗ്രസിന്റെ മൊബൈൽ സമരക്കാരെന്ന് എം വി ജയരാജൻ ആരോപിച്ചു. കെ റെയിൽ ഉദ്യോഗസ്ഥരെ തല്ലിയതും കോൺഗ്രസുകാരാണ്. സിപിഐ എം പ്രവർത്തകർ വികസനത്തിനായി വീടുകയറി പ്രചാരണം നടത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കല്ലിടലുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് കണ്ണൂര്‍ എടക്കാട് നടാല്‍ ഭാഗത്ത് സംഘര്‍ഷമുണ്ടായിരുന്നു. എടക്കാട് നടാൽ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ ഉദ്യോഗസ്ഥർ കല്ലിടുമ്പോള്‍ കോൺഗ്രസ് പ്രതിഷേധവുമായി എത്തി.