റിയാലിറ്റി ഷോകളിലൂടെ താരങ്ങളാകുന്ന ഒരുപാട് പേരെ നമ്മുക്ക് അറിയാം. അത്തരത്തിൽ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ ഒരു താരത്തിൻ്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ താരമായതാണ് ആതിര മുരളി എന്ന പാട്ടുകാരി.
വ്യത്യസ്തമായ ശബ്ദത്തിലൂടെ വിധികര്‍ത്താക്കളുടേയും പ്രേക്ഷകരുടെയും ശ്രദ്ധ നേടിയിരുന്നു. പിന്നീട് സിനിമയിൽ പാടനുള്ള അവസരവും ആതിരയെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആതിരയുടെ വിവാഹമായിരുന്നു. എട്ടു വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം കഴിഞ്ഞ സന്തോഷമാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.