അരവിന്ദ് കേജ്രിവാളിൻ്റെ മൗനം ഞെട്ടിക്കുന്നതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

0
69

എഎപി രാജ്യസഭാ എംപി സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിൻ്റെ മൗനം ഞെട്ടിക്കുന്നതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഡൽഹി വനിതാ കമ്മിഷൻ്റെ (ഡിസിഡബ്ല്യു) മുൻ അദ്ധ്യക്ഷയായിരുന്ന മലിവാളിനോട് കാണിച്ച പെരുമാറ്റം ലജ്ജാകരമാണെന്ന് സീതാരാമൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് തൻ്റെ പാർട്ടി എംപി സ്വാതി മലിവാളിനോട് മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്തതിനെക്കുറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഒരക്ഷരം മിണ്ടിയില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ബുധനാഴ്ച ലഖ്‌നൗ വിമാനത്താവളത്തിൽ മുഖ്യമന്ത്രി കേജ്രിവാളിനൊപ്പം സ്വാതി മലിവാളിനെ മർദിച്ച സഹായി ബിഭാവ് കുമാറിനെ കണ്ടതിന് പിന്നാലെ മന്ത്രി ആഞ്ഞടിച്ചു.”ഉത്തർപ്രദേശിൽ, അദ്ദേഹം (കെജ്‌രിവാൾ) പ്രതികൾക്കൊപ്പം നടക്കുന്നത് കണ്ടതായി ഞാൻ അറിഞ്ഞു. ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയായ ഒരു സ്ത്രീയോട് ഇത്തരത്തിൽ പെരുമാറുന്നത് തികച്ചും ലജ്ജാകരമാണ്” സീതാരാമൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here