മലമ്പനി തുടക്കത്തിലേ കണ്ടെത്തി സമ്പൂർണചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോർജ്.

0
40

മലമ്പനിക്ക് മറ്റു പനികളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ പനി, മലമ്പനിയാണോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. സർക്കാർ ആശുപത്രികളിൽ മലമ്പനിക്കെതിരായ ചികിത്സയും പരിശോധനകളും തികച്ചും സൗജന്യമാണെന്നും മന്ത്രി പറഞ്ഞു.

മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ശുചീകരണയജ്ഞം നടന്നുവരുകയാണ്. അതിനൊപ്പം മലമ്പനി നിർമാർജനത്തിന് കൊതുകുനിവാരണ പ്രവർത്തനങ്ങളിലും ഏവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യർഥിച്ചു.

മലമ്പനിക്കു കാരണമാകുന്ന കൊതുകുകൾ ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്നതിനാൽ വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീവേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടിയ പനി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ട ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം.

LEAVE A REPLY

Please enter your comment!
Please enter your name here