സ്വര്‍ണക്കടത്ത് പ്രതികളുമായി സംശയകരമായ അടുപ്പം; സ്പീക്കറെ മാറ്റണം: പ്രതിപക്ഷ നോട്ടീസ്

0
98

തിരുവനന്തപുരം: പി.ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ നോട്ടിസ്. എം.ഉമ്മര്‍ എം.എല്‍എയാണ് നിയമസഭാ സെക്രട്ടറിക്ക് നോട്ടിസ് നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി പി.ശ്രീരാമകൃഷണന് സംശയകരമായ അടുപ്പവും ബന്ധവുമുണ്ടെന്ന് നോട്ടിസിൽ പറയുന്നു.

പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്‍റെ ഉത്ഘാടനത്തിന് സ്പീക്കര്‍ പോയത് സഭക്ക് അപകീര്‍ത്തികരമാണ്. സ്പീക്കര്‍ പദവിയുടെ ഔന്ന്യത്വം സൂക്ഷിക്കുന്നതില്‍ പി.ശ്രീരാമകൃഷ്ണന്‍ പരാജയപ്പെട്ടു. സ്പീക്കറെ മാറ്റണമെന്ന പ്രമേയം 27ന് സഭ ചേരുമ്പോള്‍ ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here