പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച റോഡുകള്‍ ഉദ്ഘാടനം ചെയ്തു

0
107

 കോഴിക്കോട്: പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ആറ് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ റോഡുകള്‍ക്ക് 68.5 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.

കൊളാക്കാടത്ത്താഴം കുറ്റിപ്പാടം കരിമ്പനക്കോട്, കല്ലടമീത്തല്‍
പുതുക്കണ്ടിപ്പുറായില്‍, ശാന്തിച്ചിറ മുണ്ടോട്ട് വയല്‍ കുരിക്കത്തൂര്‍, ആലിന്‍ചുവട്
പുളിയിരിക്കുംകണ്ടി, കല്ലേരി തോട്ടുമുക്ക് അങ്കണവാടി, കല്ലേരി പൂവ്വാട്ടുതാഴം എന്നീ റോഡുകളാണ് പൂര്‍ത്തീകരിച്ചത്.കുന്ദമംഗലം മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച നൂറ് പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന നൂറ് ദിനം നൂറ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡുകള്‍ തുറന്നു കൊടുത്തത്.

പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ സുഹറാബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കമ്പളത്ത് സുധ, എം ധനീഷ്ലാല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി.പി മാധവന്‍, കെ.പി അശ്വതി,
ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി.എം ബാബു, എ.പി റീന, പി അനിത, പി.കെ ശറഫുദ്ധീന്‍, എം.ടി മാമുക്കോയ, എം.എം പ്രസാദ്, എം മനോഹരൻ, കെ കൃഷ്ണൻകുട്ടി, ടി.എം ചന്ദ്രശേഖരൻ, വി.കെ. വിപിൻ, കെ സുനിൽകുമാർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here