മുംബൈ: കൊല്‍ക്കത്ത ഡര്‍ബി ഇനി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കാണാം. മോഹന്‍ ബഗാന് പിന്നാലെ ഈസ്റ്റ് ബംഗാള്‍ കൂടി ഐഎസ്‌എല്ലില്‍ പ്രവേശിച്ചു. ഐഎസ്‌എല്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനിയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ടൂര്‍ണമെന്റിന്റെ ഭാഗമാകുന്ന 11ാം ടീമാണ് ഈസ്റ്റ് ബംഗാള്‍. എന്നാല്‍ ഈസ്റ്റ് ബംഗാള്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നേരത്തെ എടികെയുമായി ലയിച്ച് മോഹന്‍ ബഗാന്‍ ഐഎസ്‌എല്ലില്‍ എത്തിയിരുന്നു. ആ സമയത്ത് തന്നെ ഈസ്റ്റ് ബംഗാളും ചുടവുമാറുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ഈസ്റ്റ് ബംഗാളിനെ സ്വാഗതം ചെയ്തുകൊണ്ട് നിത അംബാനി പറഞ്ഞ വാക്കുകള്‍… ”ഐഎസ്‌എല്ലിനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുള്ള ഒരു വിഷയം പങ്കുവെക്കുന്നു.ഈസ്റ്റ് ബംഗാള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകുന്ന കാര്യമാണത്. മോഹന്‍ ബഗാനൊപ്പം കൊല്‍ക്കത്തയില്‍ നിന്നുള്ള വമ്ബന്‍ ക്ലബും വരുന്നതോടെ ടൂര്‍ണമെന്റിന്റെ ആവേശം രണ്ടിരട്ടിയാവും.”
നേരത്തെ പുതിയ സീസണിന് മുന്നോടിയായി വമ്ബന്‍ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു ഈസ്റ്റ് ബംഗാള്‍. ഇറാന്‍ താരമായ ഒമിദ് സിംഗിനെ അടുത്തിടെ ഈസ്റ്റ് ബംഗാള്‍ രണ്ടു വര്‍ഷത്തെ കരാറില്‍ സ്വന്തമാക്കിയിരുന്നു.