ന്യൂഡൽഹി : ഓട്ടോമാറ്റിക് ടോൾ പ്ലാസ പേയ്മെന്റ് സംവിധാനമായ ഫാസ്റ്റാഗ് തിങ്കളാഴ്ച്ച അർദ്ധ രാത്രി മുതൽ നിർബന്ധമാക്കും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ഇത് നിർബന്ധമാണെന്നും, ഇനി നീട്ടി നൽകില്ലെന്നും അറിയിച്ചു. ടോൾ പ്ലാസകളിൽ നിന്ന് ജനുവരി ഒന്ന് മുതൽ ഫാസ്റ്റാഗ് നിര്ബന്ധമാക്കുമെന്നായിരുന്നു കേന്ദ്രം നേരത്തെ ഇറക്കിയ ഉത്തരവ്. പിന്നീടത് ഫെബ്രുവരി 15 ലേക്ക് നീട്ടുകയായിരിന്നു.
വാഹനങ്ങളിൽ ഫാസ്റ്റാഗ് ഇൻസ്റ്റാൾ ചെയ്യാതിരിക്കുകയോ, ഫാസ്റ്റാഗ് പ്രവർത്തിക്കാതെ വരുകയോ ചെയ്താൽ പിഴ നൽകേണ്ടി വരും. ഇരട്ടി നിരക്കിന് തുല്യമായ പിഴയായിരിക്കും ചുമത്തുകയെന്നു കേന്ദ്ര സർക്കാർ അറിയിച്ചു.
ഫാസ്റ്റാഗ് സംവിധാനം, ദേശീയ പാതകളിലെ എല്ലാ ട്രാക്കുകളിലും ഉണ്ടെന്നു കേന്ദ്ര സർക്കാർ വ്യകത്മാക്കി. ഡിജിറ്റൽ പെയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനും, കാത്തിരിപ്പ് സമയവും ഇന്ധന ഫാസ്റ്റാഗിലേക്കുള്ള മാറ്റം സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.